India
HomeNews

കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത; സ്പീക്കറുടെ നടപടി ശരിവെച്ച് സുപ്രീംകോടതി

13 Nov 20191 മിനിറ്റ് വായന
കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത; സ്പീക്കറുടെ നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി : കര്‍ണാടകയില്‍ 17 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. 17 എം എൽഎമാർ നൽകിയ ഹർജിയിലാണ്  കോടതിയുടെ വിധി. കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരുടെ കേസിലാണ് വിധി വന്നത്. അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഉടനെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാം. 2013 വരെ മത്സരിക്കാന്‍ സാധിക്കില്ലെന്ന സ്പീക്കറുടെ തീരുമാനം  കോടതി റദ്ദാക്കി.ഇത് ബിജെപിക്ക് ആശ്വാസകരമാണ്. അതേസമയം ജനാധിപത്യത്തില്‍ ധാര്‍മികത  പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു. 

സംസ്ഥാനത്ത് ആകെ 17 സീറ്റുകളിലാണ് ഒഴിവുള്ളത്. 15 നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മസ്കി രാജരാജേശ്വരി നഗര്‍ മണ്ഡലങ്ങളുടെ ഫലവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഈ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക