Kerala
HomeNews

സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആക്കി ഉയര്‍ത്താന്‍ റെയില്‍വേ; സാധ്യതപഠനം നടത്തും

30 Nov 20221 മിനിറ്റ് വായന
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്റര്‍ ആക്കി ഉയര്‍ത്താന്‍ റെയില്‍വേ; സാധ്യതപഠനം നടത്തും


തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടുന്നത് സംബന്ധിച്ചത് സാധ്യത പഠനം നടത്താനൊരുങ്ങി റെയില്‍വേ. തിരുവനന്തപുരം-മംഗലാപുരം പാതയില്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയും ഓടുന്ന ട്രയിനുകളുടെ വേഗം മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ചാണ് പഠനം നടത്തുന്നത്.


ഇതിന്റെ ഭാഗമായി തിരുവനന്തപുരം-കായംകുളം റൂട്ടില്‍ പരമാവധി വേഗം മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നത് 110 കിലോമീറ്ററായും തുറവൂര്‍-എറണാകുളം പാതയില്‍ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററായും എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായും ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തും. അടുത്ത ഘട്ടത്തില്‍ വേഗം മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്ററായും ഉയര്‍ത്തും. ഇതിനാവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക