Kerala
HomeNews

കേരളവര്‍മ്മ കോളജില്‍ എസ്എഫ്‌ഐ വനിതാ നേതാവ് കോപ്പിയടിച്ചു; സിപിഎം ഇടപെട്ട് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്ന് പരാതി

3 Feb 20191 മിനിറ്റ് വായന
കേരളവര്‍മ്മ കോളജില്‍ എസ്എഫ്‌ഐ വനിതാ നേതാവ് കോപ്പിയടിച്ചു; സിപിഎം ഇടപെട്ട് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്ന് പരാതി

തൃശ്ശൂര്‍: കേരളവര്‍മ്മ കോളജില്‍ എസ്എഫ്‌ഐ വനിതാ നേതാവ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്റ് ഇന്‍ഫര്‍മാറ്റിക്‌സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീ,ണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ടു വന്ന് വിദ്യാര്‍ത്ഥിനി കോപ്പിയടിക്കാന്‍ ശ്രമിച്ചത്. എക്‌സാം ഹോളില്‍ ചിമതലയുണ്ടായിരുന്ന അദ്ധ്യാപിക കൈയ്യോടെ പൊക്കുകയും പ്രിന്‍സിപ്പളിനെ ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

അദ്ധ്യാപികയില്‍ നിന്നും വിശദീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. നേരത്തെ സംഭവം പ്രിന്‍സിപ്പാള്‍ ഒതുക്കിതീര്‍ക്കാനുള്ള ശ്രമം നടത്തുന്നുവെന്ന് കണ്ട് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാലയുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചത്. സിപിഎം നേതാക്കള്‍ ഇടപെട്ടാണ് സംഭവം ഒതുക്കിയെന്നായിരുന്നു ആരോപണം.

ഗുരുതര വീഴ്ചയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രാന്വേഷണം നടത്തണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക