India
കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ജെഡിഎസ്
22 Oct 20191 മിനിറ്റ് വായന

ബംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജനതാദള്‍ സെക്യുലര്‍ ഒറ്റയ്ക്ക് മത്സരിക്കും. പാര്‍ട്ടി തലവന്‍ എച്ച്.ഡി.ദേവഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.
ആരുമായും സഖ്യം ചേരാനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ദേവഗൗഡ വ്യക്തമാക്കി.





