Kerala
HomeNews

പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ എത്രാമത് ഇറക്കണം? മറുപടിയുമായി ഗവാസ്‌കര്‍

5 Feb 20191 മിനിറ്റ് വായന
പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ എത്രാമത് ഇറക്കണം? മറുപടിയുമായി ഗവാസ്‌കര്‍

മുംബൈ: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ യുവതാരം ഋഷഭ് പന്ത് ഇനിയും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ലോകകപ്പ് മത്സരത്തിനു മുന്നോടിയായി ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ഋഷഭിനു കഴിവു പ്രകടിപ്പിനായാല്‍ ഇംണ്ടിലേക്കുള്ള ലോകകപ്പ് ടീമിനൊപ്പം ഇടം ലഭിക്കാന്‍ സാധ്യതയേറെയാണ്.

പന്തിനു ടീമില്‍ സ്ഥാനം ലഭിച്ചാലും ബാറ്റിങ്ങ് നിരയില്‍ എവിടെ ഇറക്കണമെന്ന സംശയം ഇപ്പോഴും ബാക്കിയാണ്. എന്നാല്‍ പന്തിന്റെ കാര്യത്തില്‍ എവിടെ സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിനു വ്യക്തമായ ധാരണയുണ്ട്. ഓസ്‌ല്രേിയയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ പന്തിനെ മധ്യനിരയില്‍ നാലോ അഞ്ചോ സ്ഥാനത്തോ ഇറക്കുകയാണെങ്കില്‍ വളരെ കൃത്യതയോടെ കഴിവുകള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് ഗവാസ്‌കറിന്റെ നിഗമനം. മധ്യനിരയില്‍ പന്തിന്റെ സ്ഥാനം ഇടംകൈയ്യന്‍ ബാറ്റസ്മാന്‍ എന്ന നിലയില്‍ നിര്‍ണയാകമായിരിക്കുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പണിങ്ങിനു പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാനായ ദിനേശ് കാര്‍ത്തിക്കിനെ ആശ്രയിക്കാനാകുമെന്ന് ഗവാസ്‌കര്‍. ടീമില്‍ ചിലപ്പോള്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ചിലപ്പോള്‍ ഓള്‍റൗണ്ടറായ വിജയ് ശങ്കര്‍ സ്ഥാനം പിടക്കുമെന്നും ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാരുടെ കാര്യം നിര്‍ണായകമായതിനാല്‍ യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് ചാഹലും ടീമിലുണ്ടായിരിക്കണമെന്ന് വ്യക്തമാക്കി.

പേസര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുമ്രയും, ഭുവനേശ്വര്‍ കുമാറും, മുഹമ്മദ് ഷമിയും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും പറഞ്ഞു. ടീം സന്തുലിതമാക്കാന്‍ നിര്‍ണായക ഘട്ടങ്ങളില്‍ വിജയ് ശങ്കറിനെയും, ഹര്‍ദിക് പാണ്ഡ്യയെയും പേസര്‍മാരുടെ പട്ടികയില്‍ നിലനിര്‍ത്തണമെന്നും ഗവാസ്‌കര്‍ തുറന്നു പറഞ്ഞു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക