Kannur
ബാംഗ്ലൂരിലുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...
21 Aug 20221 മിനിറ്റ് വായന

കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു- ഷിംന ദമ്പതികളുടെ മകന്‍ ശ്രീരാഗിനാണ് ഇന്നലെ രാത്രി ദാരുണാന്ത്യം സംഭവിച്ചത്. എച്ച്.എസ്.ആർ ലേ ഔട്ടിലെ ടിഎംജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ് (23). അഞ്ച് മാസമെ ആയുളളൂ ബാംഗ്ലൂരിൽ എത്തിയിട്ട്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ മഡിവാള താവരെകരെയിൽ വെച്ചായിരുന്നു അപകടം.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ പോയി ഇടിച്ചു നട്ടെല്ലിന്ന് പരിക്കേറ്റു. പിന്നാലെ മറ്റൊരു ബൈക്കില്‍ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേര്‍ന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീദേവി, ശ്രീഹണി എന്നിവര്‍ സഹോദരങ്ങളാണ്.





