India
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം; 15 പേര്‍ക്ക് പരിക്ക്
28 Oct 20191 മിനിറ്റ് വായന

സോപോര്‍: ജമ്മു കശ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ സമാനമായ ആക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റത് രണ്ട് ദിവസം മുമ്പാണ്. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നേരെയായിരുന്നു ആക്രമണം. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണങ്ങള്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നും എം.പിമാരുടെ സംഘം വരും ദിവസങ്ങളില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.





