India
ആ 15 ലക്ഷം നല്‍കിയിരുന്നെങ്കില്‍ ഈ സാമ്പത്തിക സംവരണം വേണമായിരുന്നോ.?; മോദിയെ ഞെട്ടിച്ച് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍..
9 Jan 20191 മിനിറ്റ് വായന

ന്യൂഡല്‍ഹി: ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഞെട്ടിച്ച് മാസ് ചോദ്യവുമായി ഡെപ്യൂട്ടി സ്പീക്കര്‍. ഒരോ ഇന്ത്യാക്കാര്‍ക്കും 15 ലക്ഷം വീതം നല്‍കുമെന്ന വാഗ്ദാനം മോഡി പാലിച്ചോ എന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് എം തമ്പിദുരൈ ഉന്നയിച്ചത്..
അക്ഷരാര്‍ത്ഥത്തില്‍ ആ ചോദ്യം ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ ഞെട്ടിച്ചു. അധികാരത്തിലെത്തിയതിന് പിന്നാലെയുള്ള മോദിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കുമെന്ന്. ആ വാഗ്ദാനം നിറവേറ്റിയിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ സംവരണത്തിന്റെ ആവശ്യം വരില്ലായിരുന്നു. ഈ ബില്‍ അഴിമതി വര്‍ധിപ്പിക്കുമെന്നും വര്‍ധിപ്പിക്കുമെന്നും, കൈക്കൂലി നല്‍കി ആളുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു..





