India
Home•News

18 തികയാൻ കാത്തിരിക്കേണ്ട; ഇനി 16 വയസ്സ്​ മുതൽ ഇരുചക്രവാഹനം ഓടിക്കാം..

24 Dec 20181 മിനിറ്റ് വായന
18 തികയാൻ കാത്തിരിക്കേണ്ട; ഇനി 16 വയസ്സ്​ മുതൽ ഇരുചക്രവാഹനം ഓടിക്കാം..
16 വയസ്സുകാർക്ക് ഇരുചക്രവാഹനം (ഇലക്ട്രിക്) ഓടിക്കാൻ കേന്ദ്ര സർക്കാർ മോട്ടോർ വാഹന വകുപ്പ് നിയമം ഭേദഗതി ചെയ്തു. നാല് കിലോവാട്ട് വരെയുള്ളതും വേഗപരിധി 70 കിലോമീറ്ററിൽ കൂടാത്തതുമായ ഇലക്ട്രിക് ബൈക്കുകൾ ഓടിക്കാൻ ഇനിമുതൽ ലൈസൻസ് ലഭിക്കും..
നേരത്തേ 50 സി.സിയിൽ കൂടാത്ത പെട്രോൾ എൻജിൻ ഘടിപ്പിച്ച സ്കൂട്ടറുകൾ 16 വസസ്സുകാർക്ക് ഓടിക്കാൻ ലൈസൻസ് ലഭിച്ചിരുന്നു. എന്നാൽ, രാജ്യത്ത് ഇത്തരത്തിലുള്ള വാഹനം നിർമിക്കാത്തതിനാൽ ഇതിെൻറ ഗുണം കൗമാരക്കാർക്ക് ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പുതിയ നിയമഭേദഗതി..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക