India
HomeNews

2019ലെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്  ​ഇന്ത്യ​യു​ടെ മു​ഖ്യാ​തി​ഥി​

14 Nov 20191 മിനിറ്റ് വായന
2019ലെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്  ​ഇന്ത്യ​യു​ടെ മു​ഖ്യാ​തി​ഥി​

ബ്രസീലിയ: അടുത്ത വർഷത്തെ ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളിൽ ബ്രസീൽ പ്രസിഡന്‍റ് ഹെയ്ർ ബൊൽസൊനാരോ മുഖ്യാതിഥിയാകും. ഇതിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബ്രസീൽ പ്രസിഡന്‍റ് സ്വീകരിച്ചു.

 ബ്രസീൽ ആതിഥ്യമേകുന്ന 11-ാം ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിയയിൽ എത്തിയതിനോട് അനുബന്ധിച്ചാണ് ഈ വാർത്തയും പുറത്തുവരുന്നത്. മോദി ഇതു രണ്ടാം തവണയാണ് ബ്രിക്സിൽ പങ്കെടുക്കാൻ ബ്രസീലിലെത്തുന്നത്. കഴിഞ്ഞ ബ്രിക്സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു.

 

 വളർന്നുകൊണ്ടിരിക്കുന്ന കന്പോളങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് ബ്രിക്സ് ഉച്ചകോടി തുടങ്ങിയത് 2009 ലാണ്. ബ്രിക്സ് രാജ്യങ്ങളുടെ നൂതന ഭാവിയും സാന്പത്തിക വളർച്ചയുമാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക